പാലക്കാട്: റോട്ടറി ഇന്റർനാഷണൽ ജൂലൈ മാസത്തിൽ അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മെറ്റേർണൽ ആൻഡ് ചൈൽഡ് ഹെൽത്ത് മാസാചരണത്തിന്റെ ഭാഗമായി റോട്ടറിക്ലബ് ഓഫ് പാലക്കാട് ഫോർട്ട് മുല്ലക്കര ആദിവാസിഗ്രാമത്തിലെ നവജാതശിശുക്കളുടെ അമ്മമാർക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.
പോഷകാഹാര സന്പുഷ്ടമായ പത്തോളം ഉത്പന്നങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകിയത്. റോട്ടറി പാലക്കാട് ഫോർട്ട് പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിസ്ട്രിക്ട് കോ- ഓർഡിനേറ്റർ വിനോദ് അലോറ മുഖ്യാതിഥിയായി. പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എസ്. പ്രെസി ആശംസകളർപ്പിച്ചു. പി. സന്തോഷ് കുമാർ, എസ്. മോഹനൻ ശ്രീശങ്കർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പി. ഗിരീഷ് നന്ദി പറഞ്ഞു.